ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

Sat, 17-05-2014 05:01:00 PM ;
പാട്ന

 

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍‌വിയാണ് രാജിക്ക് കാരണം. തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍‌വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജി.

 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവിന് രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ ജെ.ഡി.യുവിന് 20 സീറ്റ് ഉണ്ടായിരുന്നു. ബി.ജെ.പി നരേന്ദ്ര മോഡിയെ പ്രധാനമന്തി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് നിതീഷ് കുമാര്‍ നേരത്തെ എന്‍.ഡി.എ വിട്ടിരുന്നു.

Tags: