തരുണ്‍ തേജ്‌പാലിന്‌ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Mon, 19-05-2014 05:13:00 PM ;
ന്യൂഡല്‍ഹി

tarun thejpal

 

ലൈംഗിക പീഡനകേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്‌പാലിന്‌ സുപ്രീം കോടതി മൂന്നാഴ്ചത്തേക്കുള്ള ഇടക്കാല ജാമ്യം അനുവദിച്ചു. തേജ്പാലിന്‍റെ അമ്മ ശകുന്തള തേജ്പാല്‍ വടക്കന്‍ ഗോവയിലെ മോയ്റയിലെ വീട്ടില്‍ ഞായറാഴ്ച അന്തരിച്ചിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തേജ്പാലിന്‍റെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനായി ജാമ്യം അനുവദിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി തേജ്‌പാല്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ കോടതിയുടെ അനുവാദത്തോടെ തേജ്‌പാല്‍ ആശുപത്രിയിലെത്തി അമ്മയെ സന്ദര്‍ശിച്ചിരുന്നു. ദക്ഷിണ ഗോവയിലെ സാദ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇപ്പോള്‍ തേജ്പാല്‍.

Tags: