ജൂണ്‍ ഒന്പതിനകം ചെലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

Sat, 07-06-2014 03:54:00 PM ;
ന്യൂഡല്‍ഹി

 

ജൂണ്‍ ഒന്‍പതിനകം തെരഞ്ഞെടുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1954-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്‌ സ്‌ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്‌ മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള വരവ്‌ ചെലവ്‌ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് നടന്ന് 30 ദിവസത്തിനകം തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണക്കുകള്‍ സമര്‍പ്പിക്കണമെന്നുമാണ് ചട്ടം. വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Tags: