മോദിയും മന്ത്രിമാരും സ്വത്തുവിവരം വെളിപ്പെടുത്തി; ധനികന്‍ ജെയ്റ്റ്ലി

Tue, 07-10-2014 02:59:00 PM ;
ന്യൂഡല്‍ഹി

modi cabinet

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിസഭാംഗങ്ങളും തങ്ങളുടെ ആസ്തികളും ബാധ്യതകളും സംബന്ധിച്ച വിവരം വെളിപ്പെടുത്തി. മോദിയ്ക്ക് ഒരു കൂടി രൂപ വിലമതിക്കുന്ന ജംഗമസ്വത്തുക്കളും 26.12 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവരസ്വത്തുക്കളും ഉണ്ട്.

 

ധന-പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്ലിയാണ് മന്ത്രിസഭയിലെ ധനികന്‍. ജെയ്റ്റ്ലിയ്ക്കും ഭാര്യയ്ക്കും കൂടി 72.10 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഉണ്ട്.

 

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്തുക്കളുടെ മതിപ്പുവില 2.97 കോടി രൂപയാണ്. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിന് 2.97 കോടി രൂപയുടെ സ്താവര-ജംഗമസ്വത്തുക്കളും ഇതിന് പുറമേ ഹരിയാനയിലെ പലവലില്‍ കുടുംബസ്വത്തായി കിട്ടിയ ഭൂമിയുമുണ്ട്. ഭര്‍ത്താവ് സ്വരാജ് കൌശലിനു 12.07 കോടി രൂപ മതിപ്പുള്ള ആസ്തികള്‍ ഉണ്ട്.    

 

എല്ലാ മന്ത്രിമാരുടേയും സ്വത്ത്‌ വിവരം അടങ്ങുന്ന പട്ടിക ഇവിടെ കാണാം.

Tags: