ആന്ധ്രാപ്രദേശിന് കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

Thu, 08-09-2016 10:57:42 AM ;

ആന്ധ്രാപ്രദേശിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലയളവില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 2014 ജൂണില്‍ സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിക്കുമ്പോള്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന പ്രത്യേക പദവിയ്ക്ക് പകരമാണിത്.  

 

എന്‍.ഡി.എ സഖ്യകക്ഷിയും ആന്ധ്രാപ്രദേശ് ഭരണകക്ഷിയുമായ തെലുഗുദേശം പാര്‍ട്ടി തുടര്‍ച്ചയായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ സാധിക്കില്ലെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.

 

ബുധനാഴ്ച രാത്രി 11-നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സാമ്പത്തിക പാക്കേജ് പ്രഖ്യാപനം നടത്തിയത്. തുക വ്യാഴാഴ്ച പ്രഖ്യാപിക്കും. ഗോദാവരി നദിയിലെ പൊല്ലാവരം ജലസേചന പദ്ധതിയുടെ 2014 ഏപ്രില്‍ ഒന്ന്‍ മുതലുള്ള മുഴുവന്‍ ചിലവും കേന്ദ്രം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.     

Tags: