ജിയോ കാളുകള്‍ തടയല്‍: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയ്ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ട്രായ്

Sat, 22-10-2016 03:08:57 PM ;

റിലയന്‍സ് ജിയോയുമായുള്ള അന്തര്‍ബന്ധം തടയുന്നതായ ആരോപണത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ഓപ്പറേറ്റര്‍മാര്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ് ടെലികോം വകുപ്പിനോട് ശുപാര്‍ശ ചെയ്തു. ജിയോയുടെ സാങ്കേതിക അപര്യാപ്തതയാണ് കാളുകള്‍ മുറിയുന്നതിനു പിന്നിലെന്ന കമ്പനികളുടെ ആരോപണം ട്രായ് തള്ളി.

 

ലൈസന്‍സ് നിബന്ധനകളും സേവന ഗുണതാ മാനദണ്ഡങ്ങളും കമ്പനികള്‍ ലംഘിച്ചതായി ട്രായ് പറഞ്ഞു. മത്സരം തടയാനുള്ള ദുരുദ്ദേശത്തോടെയാണ് കമ്പനികള്‍ ഇത് ചെയ്യുന്നതെന്ന് സംശയിക്കണമെന്നും ഇത് ഉപഭോക്തൃ വിരുദ്ധമാണെന്നും ട്രായ് ചൂണ്ടിക്കാട്ടി.

 

എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയ്ക്ക് 1050 കോടി രൂപയും ഐഡിയയ്ക്ക് 950 കോടി രൂപയുമാണ് ട്രായ് പിഴ നിര്‍ദ്ദേശിച്ചിരിക്കുന്നത്.          

Tags: