ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ ഉപാധികളോടെ അനുമതി

Tue, 24-01-2017 11:42:00 AM ;

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറിന് ഉപാധികളോടെ അനുമതി നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിക്കരുതെന്നും ഈ സംസ്ഥാനങ്ങളിൽ സർക്കാറിന്റെ നേട്ടങ്ങൾ ബജറ്റിൽ എടുത്തുപറയരുതെന്നുമുള്ള ഉപാധികളോടെയാണ് അനുമതി. 

ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളോടും സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാതെ വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാൻ  കമ്മീഷൻ നിർദേശം നൽകി. 

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. 

ഫെബ്രുവരി നാലിനാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മാർച്ച് 11-നാണ് ഫലം അറിയുക. 

Tags: