പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13-നകം നീക്കുമെന്ന് റിസര്‍വ് ബാങ്ക്

Wed, 08-02-2017 05:42:56 PM ;

സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന്‍ പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധി ഫെബ്രുവരി 20 മുതല്‍ ഇപ്പോഴുള്ള 24,000 രൂപയില്‍ നിന്ന്‍ 50,000 രൂപയായി ഉയര്‍ത്തുമെന്നും മാര്‍ച്ച്‌ 13-ന് ശേഷം പരിധി നീക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

 

നേരത്തെ, കറന്റ് അക്കൌണ്ടുകളില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഫെബ്രുവരി ഒന്ന്‍ മുതല്‍ നീക്കിയിരുന്നു.   

Tags: