സമരനായിക ഇറോം ശര്‍മിള വിവാഹിതയായി.

Wed, 12-07-2017 05:57:38 PM ;
chennai

irom sharmila

മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. ബ്രിട്ടീഷ്  പൗരന്‍ ഡസ്മണ്ട്കുട്ടിനോവിനെയാണ് ഇറോം വിവാഹം ചെയ്തത്. ഗോവയില്‍ സ്ഥിരതാമസക്കാരനാണദ്ദേഹം . ലളിതമായ ചടങ്ങുകളോടെ താഴ്‌നാട്ടിലെ കൊടൈക്കനാലില്‍  വച്ചായിരുന്നു വിവാഹം.

എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരം വിവാഹിതരായത്. മണിപ്പൂരില്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള പ്രത്യേകാധികാരമായ അഫ്‌സ്പ പിനവലിക്കുവാനായി നടത്തിയ 16 പതിനാറു വര്‍ഷത്തെ നിരാഹാര സമരത്തിലൂടെയാണ് ഇറോം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. സമരാമവസാനിപ്പ്പിച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരെഞ്ഞടുപ്പിനെ നേരിട്ടെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു

 

 

Tags: