ഗോവ ഉപതെരെഞ്ഞെടുപ്പില്‍ പരീക്കറിനു ജയം.

Glint staff
Mon, 28-08-2017 11:34:28 AM ;
Goa

Manohar Parikkar

ഗോവയിലെ രണ്ട് നിയമസഭാ മണ്ടലങ്ങളിലേക്കു നടന്ന ഉപതെരെഞ്ഞെടുപ്പില്‍ രണ്ടിടത്തും ബി.ജെ.പിക്കു ജയം. പനാജി മണ്ടലത്തില്‍ നിന്ന് ജനവിധിതേടിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 4803 വോട്ടിന് വിജയിച്ചു. നിലവില്‍ ലഖ്‌നൗവില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് പരീക്കര്‍.

 

ഗോവയിലെ പനാജി ,വാല്‍പോയി എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു ഗോവയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. 40 മണ്ഡലങ്ങളില്‍ 17 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ രൂപവത്കരണശ്രമത്തെ തകര്‍ക്കാന്‍ പരീക്കറെ ബിജെപി ദേശീയ നേതൃത്വം ഗോവയിലിറക്കുകയായിരുന്നു.

മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ദില്ലിയിലെ ബവാന, ഗോവയിലെ പനജി, വാല്‍പോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഗോവയിലെ ഫലം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദില്ലിയിലേയും ആന്ധ്രപ്രദേശിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

 

Tags: