ഉപതെരഞ്ഞെടുപ്പ് ; കൊട്ടിക്കലാശം ഇന്ന്

Glint Desk
Sat, 19-10-2019 12:17:56 PM ;
thiruvananthapuram

 

byelection

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി തുടങ്ങി. വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോയൊട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. നാളെ നിശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 

 കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഭരണ -പ്രതിപക്ഷ നേതൃത്വങ്ങളെ ഒരു പോലെ പ്രതികൂട്ടിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്  ഫലം മൂന്ന് മുന്നണികള്‍ക്കും പ്രധാനപ്പെട്ടതാണ്.അടുത്തകാലത്തൊന്നും കാണാത്തവിധം ജാതികേന്ദ്രീത രാഷ്ട്രീയചര്‍ച്ച മുഴുകുമ്പോഴാണ് അഞ്ച് മണ്ഡലങ്ങള്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. മുന്നണി പ്രവര്‍ത്തകര്‍ നാടിളക്കി പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. 

 

 

 

Tags: