സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നു ?

Glint Desk
Mon, 22-02-2021 06:20:20 PM ;
 
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം ഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഇ-വാഹനങ്ങള്‍ക്കായി സബ്സിഡി ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
 
രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നടത്തിയ ഗോ ഇലക്ട്രിക് ക്യാമ്പയിന്റെ ഭാഗമായാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ കുറയ്ക്കുന്നതിനായി മറ്റ് മേഖലകളിലും ഇലക്ട്രിക് പവര്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: