മോദിക്ക് ഇസ്രായേലില്‍ വന്‍ സ്വീകരണം.

Glint staff
Tue, 04-07-2017 06:59:51 PM ;
Kochi

Nethanyahu Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ഇസ്രായേല്‍ സന്ദര്‍ശനത്തിനു തുടക്കമായി. മൂന്നുദിസം നീണ്ടുനില്‍ക്കുന്നസന്ദര്‍ശനത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നത്.  ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.

 

മോദിയെ വരവേല്‍ക്കാന്‍ വലിയ ഒരുക്കങ്ങളാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തിനു ഇസ്രായേല്‍ വളരെ പ്രാധാന്യമാണ് കൊടുക്കുന്നത് അത്ര പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹോയുടെ വാക്കുകളില്‍നിന്ന് വ്യക്തവുമായിരുന്നു'മാദിയോടൊപ്പം മൂന്നുദിവസവും ഉണ്ടാകുമെന്നാണ്'നെതന്യാഹോ പറഞ്ഞത്.  ഇസ്രായേല്‍ മാധ്യമങ്ങളും മോഡി സന്ദര്‍ശനത്തിന് കൂടുതല്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

 

സിക്കിം അതിര്‍ത്തിയിലെ പ്രശനം മൂലം ഇന്ത്യ ചൈന ബന്ധം വളരെ വഷളായിരിക്കുന്നസാഹചര്യത്തിലാണ് മോഡിയുടെ സന്ദര്‍ശനമെന്നതും എടുത്തുപറയേണ്ടതാണ്. ഒരു പക്ഷെ ഈ സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുന്നത് ചൈനയെയും പാകിസ്ഥാനെയുമായിരിക്കും. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് മോദി ഇസ്രായേലിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

 

Tags: