കുറ്റാന്വേഷണത്തില്‍ പേസ് മേക്കര്‍ തെളിവാകുന്നു

Glint staff
Mon, 17-07-2017 03:03:06 PM ;
America

pacemaker \

അമേരിക്കന്‍ കോടതി ഒരു തട്ടിപ്പു കേസ്സില്‍ പേസ് മേക്കര്‍ തെളിവായി സ്വീകരിക്കാന്‍ തീരുമാനിച്ചു. തന്റെ വീട് കത്തിനശിച്ചതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കുള്ളിലുള്ള പേസ് മേക്കറാണ് തെളിവായി എടുക്കുന്നത്. തന്റെ വീട് തീ പിടിക്കുന്നതു കണ്ടപ്പോള്‍ തന്റെ അത്യാവശ്യ സാധനങ്ങള്‍ വാരിയെടുത്തു കൊണ്ട് ജനാലയിലൂടെ പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് അയാള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ധരിപ്പിച്ചത്.

 

ഇതിനെ ഇന്‍ഷുറന്‍സ് കമ്പനി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ പേസ് മേക്കര്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു.ഇയാള്‍ വീട്ടില്‍ നിന്നു സാധനങ്ങളുടെ ഭണ്ഡക്കെട്ടുമായി ചാടിയെന്നു പറയുന്ന സമയത്ത് അയാളുടെ ഹൃദയമിടിപ്പ് തികച്ചും സാധാരണമായിരുന്നു. തുടര്‍ന്നാണ് പേസ് മേക്കര്‍ തെളിവായി സ്വീകരിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടത്

 

Tags: