സിക്കിം അതിര്‍ത്തി പ്രശ്‌നം:സൈനിക നടപടിക്ക് സൂചന നല്‍കി ചൈന

Glint staff
Sat, 05-08-2017 02:53:02 PM ;
Delhi

chinese army

സിക്കിം അതിര്‍ത്തി പ്രശ്‌നത്തില്‍ സൈനിക നടപടിലേക്കു നീങ്ങുന്നുവെന്ന സൂചനയുമായി ചൈന.ചെനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് വൈകാതെ ഇന്ത്യക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്, മോഡി ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, രാജ്യത്തെ ഒരു കാര്യവുമില്ലാതെ യുദ്ധത്തിലേക്ക് നയിക്കുകയാണെന്നും ചൈനയെ നേരിടുവാനുള്ള ശക്തി  ഇന്ത്യക്കില്ലെന്നവാദവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.

 

ഇന്ത്യക്കെതിരെ സൈനിക നീക്കം നടത്തുന്നതിന് മുന്‍പ്  വിദേശകാര്യമത്രലായത്തെ അറിയിക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ചൈനയുടെ ഔദ്യോഗിക ചാനല്‍ പുറത്തു വിട്ടിരുന്നു .

 

സിക്കിമിലെ അതിര്‍ത്തിയിലെ  ഡോക്‌ലാം മേഖലയില്‍ ചൈന പരിധി ലംഖിച്ച് വഴി നിര്‍മിക്കുന്നത് ഇന്ത്യ തടഞ്ഞതോടെയാണ് മേഖലയില്‍ പ്രശ്‌നം ആരംഭിക്കുന്നത്. ഈ വിഷയത്തില്‍ നയതന്ത്ര തലത്തിലുള്ള പരിഹാരം കാണുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു.

 

Tags: