Mon, 25-09-2017 11:28:06 AM ;
Berlin
അംഗല മെര്‍ക്കല്‍ വീണ്ടും ജര്‍മന്‍ ചാന്‍സലറായി തെരഞെടുക്കപ്പെട്ടു. മെര്‍ക്കലിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. 33 ശതമാനം വോട്ടുകളാണ് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി.ഡി.യു സി.എസ്.യു സഖ്യം നേടിയത്. 2013 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8 ശതമാനം വോട്ടുകളുടെ കുറവ് മെര്‍ക്കലിന് ഉണ്ടായി.
മാര്ട്ടിന് ഷൂള്‍സ് നേതൃത്വം നല്കുന്ന എസ്.ഡി പാര്‍ട്ടിക്ക് 21 ശതമാനം വോട്ടാണ് ലഭിച്ചത്. 'പുത്തന്‍ നാസി'കളെന്നു വിശേഷിപ്പിക്കപ്പെടുന്ന തീവ്രവലതുപക്ഷക്കാരായ എ.എഫ്.ഡി 13 ശതമാനം വോട്ടും നേടി.ആറുകോടി പത്തുലക്ഷം ജര്‍മന്‍കാരാണ് വോട്ടുചെയ്തത്. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം മെര്‍ക്കലിന് അനുകൂലമായിരുന്നു. 2005ലാണ് അംഗല മെര്‍ക്കല്‍ ആദ്യമായി ജര്‍മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടുന്നത്.