ആദിമ മനുഷ്യര്‍ 58,000 വര്‍ഷങ്ങള്‍ക്ക് മുന്‍പേ താമസസ്ഥലങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പഠനങ്ങള്‍

Gint Staff
Tue, 10-10-2017 06:39:44 PM ;
Cape Town

cave-historyofsouthafrica

58000 വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ആദിമമനുഷ്യര്‍ പ്രത്യേക സ്ഥലം കണ്ടെത്തി താമസമുറപ്പിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍. ദക്ഷിണാഫ്രിക്കിയിലെ ശിലായുഗകാലത്തുള്ള ഒരു ഗുഹയില്‍ നിന്നു കിട്ടിയ തെളിവുകളും അതിന്മേല്‍ നടത്തിയ പഠനങ്ങളും പ്രകാരമാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം ഉറിപ്പിക്കുന്നത്.

അതേ ഗുഹയില്‍ നിന്നും അന്ന് വേട്ടയ്ക്കും മറ്റും ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള ആയുധങ്ങളും എല്ലുകള്‍ കൊണ്ടുള്ള അമ്പുകളും കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് രോഗങ്ങള്‍ കാരണം അവര്‍ കത്തിനശിപ്പിച്ച പുല്ലുകൊണ്ടുള്ള ശയ്യോപകരണങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

 

Tags: