മൂന്ന് ലക്ഷം കിലോ ഭാരമുള്ള വിമാനം വലിച്ച് നീക്കി റെക്കോര്‍ഡിട്ട് ദുബായ് പോലീസ്

Glint staff
Fri, 10-11-2017 12:05:00 PM ;
Dubai

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ്സ് എ380 നൂറ് മീറ്റര്‍ വലിച്ച് നീക്കി ദുബായ് പോലീസ് ഗിന്നസ് റെക്കോര്‍ഡിട്ടു.മൂന്ന് ലക്ഷം കിലോഗ്രാം ഭാരമുള്ള വിമാനമാണ് 56 പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിലിച്ചു നീക്കിയത്. ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു ഈ ഉദ്യമം.

 

2011 ല്‍ ഹോങ് കോങ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ 100 പേര്‍ ചേര്‍ന്ന് 2.18 ലക്ഷം കിലോ ഭാരമുള്ള വിമാനം വലിച്ചു നീക്കിയ റെക്കോര്‍ഡാണ് ഇതുവഴി ദുബായ് പോലീസ് മറികടന്നത്.

 

Tags: