അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

Glint Staff
Sat, 09-06-2018 06:23:14 PM ;
Dubai

atlas-ramachandran

ദുബായ് ജയിലില്‍ കഴിയുകയായിരുന്ന പ്രമുഖ മലയാളിയും അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം. രാമചന്ദ്രന്‍(77) മോചിതനായി. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ശിക്ഷിക്കപ്പെട്ടത്. വായ്പ തിരിച്ചടക്കാനുള്ള ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം എന്നാണ് വിവരം. എന്നാല്‍ ബന്ധുക്കള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

 

ബിസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ ശിക്ഷിക്കപ്പെട്ടത്. 2015 നവംബറില്‍ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.

 

Tags: