ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ 'ബഡ്ഡി ഡൈവിംഗ്'

Glint Staff
Sat, 07-07-2018 06:24:49 PM ;
Bangkok

 thailand-cave-rescue

വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടു  കളനുസരിച്ച്  ബഡ്ഡി ഡൈവിംഗ് എന്ന മാര്‍ഗം ഉപയോഗിച്ച് കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള നീക്കത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

 

ബഡ്ഡി ഡൈവിംഗ് എന്നാല്‍ ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
 

അതേ സമയം പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. ഗുഹയില്‍ ജലനിരപ്പ് ഉയരുന്നതും പ്രാണവായുവിന്റെ അളവ് കുറയുന്നതും രക്ഷാപ്രവര്‍ത്തകരില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. വെള്ളം പമ്പുചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നത് വെല്ലുവിളിയായിരിക്കുകയാണ്.

 

Tags: