ഗുഹയില്‍ നിന്ന് നാല് കുട്ടികളെക്കൂടി പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Glint Staff
Mon, 09-07-2018 06:31:56 PM ;
Bangkok

thai-cave-rescue

തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമം വിജയകരമായി തുടരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തിങ്കളാഴ്ച വൈകീട്ടോടെ നാല് കുട്ടികളെക്കൂടി പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

കഴിഞ്ഞ ദിവസവും നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഇനി നാല് കുട്ടികളും പരിശീലകനുമാണ് ഗുഹയ്ക്കകത്തുള്ളത്. ഇവരെയും എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തുമെന്നാണ് വിവരം. ബഡ്ഡി ഡൈവിംഗ് സംവിധാനം ഉപയോഗിച്ചാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്.

 

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം 8.30)പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച് ദൗത്യം തുടരുകയായിരുന്നു.

 

Tags: