ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു

Glint Staff
Wed, 18-07-2018 07:11:35 PM ;
Bangkok

thailand-cave-boys

തായ്ലാന്റിലെ ഗുഹയില്‍ നിന്നു രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു. പ്രാദേശിക സമയം ആറു മണിയോടെ മാധ്യമങ്ങളെ കണ്ട കുട്ടികള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവക്കുകയും ചെയ്തു.

 

ഗുഹയ്ക്ക് പുറത്തെത്തിയ കുട്ടികളെ കാണാന്‍ ആദ്യദിവസങ്ങളില്‍ അവരുടെ മാതാപിതാക്കളെപ്പോലും അനുവദിച്ചിരുന്നില്ല. അണുബാധയെ ഭയന്നാണ് കുട്ടികളെ അതീവ സുരക്ഷിതമായ രീതിയില്‍ കൈകാര്യം ചെയ്തത്. ശാരീരിക മാനസിക ആരോഗ്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തരത്തിലായിരുന്നു ആശുപത്രിയിലെ ഇവരുടെ ചികിത്സ.

 

ജൂണ്‍ 23നാണ് പത്ത് കിലോ മീറ്റര്‍ നീളമുള്ള താം ലുവാങ് ഗുഹയ്ക്കകത്ത് 'വൈല്‍ഡ് ബോഴ്സ് ' ഫുട്ബോള്‍ ക്ലബിലെ 12 കുട്ടികളും പരിശീലകനും പ്രവേശിച്ചത്. ഫുട്ബോള്‍ പരിശീലനത്തിനായി ഇവിടെയെത്തിയതായിരുന്നു സംഘം. എന്നാല്‍, ഇവര്‍ അകത്തു പ്രവേശിച്ച ശേഷം പെയ്ത കനത്ത മഴയില്‍ ഗുഹയിലേക്കു വെള്ളം ഇരച്ചുകയറുകയായിരുന്നു.

 

Tags: