റെയ്ഡിന് മുന്‍പ് ബാഖ് ദാദിയുടെ അടിവസ്ത്രം ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കിയിരുന്നു :എസ് ഡി എഫ്

Glint Desk
Tue, 29-10-2019 01:25:34 PM ;

 
bagh dhadi al abu abu bakkr

ഇസ്ലാമിക്  സ്റ്റേറ്റ് നേതാവ് അബു ബക്കര്‍ അല്‍ ബാക് ദാദിയുടെ അടിവസ്ത്രം ചാരനെ ഉപയോഗിച്ച് കണ്ടെടുത്തതിന് ശേഷം ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കിയിരുന്നു എന്നു സിറിയന്‍ ജനാധിപത്യ സംഘടനയായ എസ് ഡി എഫ്. അമേരിക്കയുടെ സൈനീക നീക്കത്തിന് വേണ്ടി ബാക് ദാദി തന്നെ എന്നു ഉറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്ന് എസ്  ഡി എഫ്  മേധാവി  പോലാറ്റ് കാന്‍   ട്വിറ്ററില്‍ കുറിച്ചു. 
ഞായറാഴ്ച യു എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ബാക് ദാദിയുടെ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സൈനീക നീക്കങ്ങള്‍ എങ്ങനെ ആയിരുന്നെന്നു എസ് ഡി എഫ് മേധാവി പുറത്ത് വിട്ടത്. ഈ വര്‍ഷം മെയ് 15 മുതല്‍ എസ് ഡി എഫ് അമേരിക്കയുമായി പ്രവര്‍ത്തിച്ചു കൊണ്ട് ബാക് ദാദിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. 

 

Tags: