ഹോങ്കോങ്ങില്‍ പാര്‍ക്കിങ് പ്ലോട്ട് വിറ്റത് 6.9 കോടിയ്ക്ക്

Glint Desk
Sat, 26-10-2019 05:26:25 PM ;

ലോകത്തിലെ ഏറ്റവും വില കൂടിയ പാര്‍ക്കിങ്ങിനുള്ള സ്ഥലം 6.9 കോടി ക്ക് വിറ്റുപോയി. ഹോങ്കോങ്ങിലെ 73 നിലയുള്ള സെന്റര്‍ ഇന്‍ സെന്‍ട്രല്‍  ഓഫീസ് ടവറിലെ അടിത്തട്ടിലെ സ്ഥലമാണ് 7.6 കോടി ഹോങ്കോങ് ഡോളറിനു വിറ്റു പോയത്. 

ലോകത്തിലെ തന്നെ  മുന്തിയ പാര്‍ക്കിങ് സ്ഥലത്തിനുള്ള വിലയാണിത്. ലോകത്തിലെ ഏറ്റവും വില കൂടിയ ഓഫീസും കൂടി ആണ് ഇത്.
  കെട്ടിടനിര്‍മ്മാതാക്കളിലൊരാള്‍ ആയ ജോണി ചെങ് ഷന്‍ യീ ഈ ടവറിലെ തന്നെ ഒരു ഓഫീസിന്റെ ഉടമയ്ക്കാണ് ഈ വിലയ്ക്ക് അവസാന നാലു പ്ലോട്ടുകള്‍ വിറ്റത്. 900 കോടി ഹോങ് കോങ്ങ് ഡോളര്‍ ആണ് ഇയാള്‍ ഈ ടവര്‍ വില്‍ക്കുന്നതിലൂടെ സ്വന്തമാക്കിയത്. എന്നാല്‍ അഞ്ചിലൊരാള്‍ ദരിദ്ര രേഖയ്ക്ക് താഴയുള്ള രാജ്യമാണ് ഹോങ്കോങ് എന്നുള്ളതാണ് ഇതിലെ പ്രത്യേകത.

Tags: