മുരളീധരന്‍ ഐ ഗ്രൂപ്പിലേക്ക്

Sun, 23-06-2013 04:08:00 PM ;

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിലേക്ക് മടങ്ങാന്‍ കെ.മുരളീധരന്‍ എം.എല്‍ .എ തീരുമാനിച്ചു. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും ഗ്രൂപ്പിസത്തെ ഹൈകമാന്‍ഡ് അംഗീകരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

 

ഐ ഗ്രൂപ്പിന്റെ നേതാവ് ചെന്നിത്തലയാണെന്നും അദ്ദേഹവുമായി തനിക്കു ഒരു പ്രശ്നവുമില്ലെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് ഒന്‍പതു കൊല്ലം മുന്‍പ് തനിക്കുണ്ടായ അതേ അനുഭവമാണ് രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോഴുണ്ടായതെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

 

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ നേരത്തേ ഇരുവിഭാഗങ്ങളും ഒരുമിച്ചായിരുന്നു. രമേശും മുരളീധരനും ചര്‍ച്ച നടത്തിയശേഷമാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ധാരണയിലെത്തിയത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന ചര്‍ച്ചകളിലൂടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചേരിതിരിവ് ശക്തമായിരുന്നു.

Tags: