സൂര്യനെല്ലി കേസ്: പി.ജെ കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി

Sat, 29-06-2013 02:18:00 PM ;
തൊടുപുഴ

സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തൊടുപുഴ ജില്ല സെഷന്‍സ് കോടതി തള്ളി. കേസില്‍ രാജ്യസഭാഅധ്യക്ഷന്‍ പി.ജെ. കുര്യനെ പ്രതി ചേര്‍ക്കണമെന്നുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രതി ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുര്യനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹര്‍ജി സമര്‍പ്പിച്ചത്.

 

എന്നാല്‍ കേസിലെ പ്രതിയായ ധര്‍മ്മരാജന്റെ വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നും തന്റെ മൊഴി ധര്‍മ്മരാജന്‍ പിന്നീട് നിഷേധിച്ചതാണെന്നും കോടതി വ്യക്തമാക്കി.  കുര്യനെ അംബാസഡര്‍ കാറില്‍ കുമളി ഗെസ്റ്റ് ഹൗസില്‍ എത്തിച്ചിരുന്നെന്ന് ഒളിവില്‍ കഴിയവെ ധര്‍മരാജന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുമ്പ് പറഞ്ഞതെല്ലാം ധര്‍മരാജന്‍ നിഷേധിച്ചു.  

 

ഒരാള്‍ക്കെതിരെ ഒരേ കേസില്‍ ഒന്നിലെറെതവണ വിചാരണ നടത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Tags: