പി.കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ചു

Thu, 31-10-2013 09:43:00 AM ;
ആലപ്പുഴ

krishnapilla memorialമുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി.കൃഷ്ണപിള്ള സ്മാരകത്തിന് ബുധനാഴ്ച രാത്രി തീവച്ചു. വീടിന്റെ മേല്‍ക്കൂര കത്തി നശിച്ചു. സ്മാരകത്തിനു മുന്നിലെ കൃഷ്ണപിള്ളയുടെ പ്രതിമയും അടിച്ചു തകര്‍ത്തിട്ടുണ്ട്. പി. കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പുകടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയിരിക്കുന്നത്.

 

രാവിലെ സുരക്ഷാ ജീവനക്കാരന്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. അക്രമത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് ആരോപിച്ചു. എന്നാല്‍, അക്രമത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നു ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എ. ഷുക്കൂര്‍ പ്രതികരിച്ചു. പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

Tags: