രശ്മി വധം: ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാര്‍

Thu, 23-01-2014 01:07:00 PM ;
കൊല്ലം

Reshmiആദ്യ ഭാര്യയായ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനും, അമ്മ രാജാമ്മാളും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്കുള്ള ശിക്ഷാവിധി 25-ന് പ്രഖ്യാപിക്കും.

 
ബിജുവിനെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കല്‍, സാക്ഷിയായ വ്യക്തിയെ ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. കോടതി ഇവയൊക്കെയും ശരിവെച്ചു. രാജമ്മാളിനെതിരെ കൊലക്കുറ്റമില്ല. രശ്മിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനാണ് രാജമ്മാളിന് ശിക്ഷ ലഭിക്കുക. സോളാര്‍ കേസില്‍ ബിജുവിന്‍റെ കൂട്ടു പ്രതിയായ സരിത എസ് നായരെ ഈ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിന്‍റെ ഹര്‍ജി കോടതി തള്ളി.

2006 ഫെബ്രുവരി-6 നാണ് ബിജുവിന്‍റെ കൊട്ടാരക്കരയിലെ വീടിന്‍റെ  കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൈം ബ്രാഞ്ചാണ് രശ്മി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. മദ്യം കൊടുത്ത് മയക്കിയ ശേഷം രശ്മിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. സരിതയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ബിജു രശ്മിയെ കൊന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. രശ്മിയെ കൊന്നത് ബിജുവാണെന്ന്ഇവരുടെ മകന്‍ സാക്ഷിമൊഴി നല്കിയിരുന്നു. കേസിലെ ഏക ദൃക്സാക്ഷിയും മകനാണ്.

Tags: