കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം: കെ.പി.സി.സി

Wed, 19-02-2014 02:04:00 PM ;
തിരുവനന്തപുരം

സംസ്ഥാനത്തെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കെ.പി.സി.സി തീരുമാനം. ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള സമിതികള്‍ രൂപവല്‍ക്കരിക്കാന്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

 

മന്ത്രിമാര്‍ ഓരോ പ്രദേശത്തും ചെല്ലുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്കാര്യം അറിയിക്കണം.കൂടാതെ പാര്‍ട്ടിയില്‍ ഇനി പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും സുധീരന്‍ അറിയിച്ചു. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതിന് ശേഷമുള്ള ആദ്യയോഗമായിരുന്നു ഇന്നു നടന്നത്.

 

താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ മന്ത്രിമാരെ അറിയിക്കുന്നതിനും പാര്‍ട്ടിയും ഭരണവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മൂന്നംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്നും ഘടകകക്ഷികളുടെ സീറ്റ് ആവശ്യം മുന്നണിയില്‍ പറയണമെന്നും കെ.പി.സി.സി. സമ്പൂര്‍ണ്ണ യോഗത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.

Tags: