എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി സരിത

Fri, 21-03-2014 03:15:00 PM ;
ആലപ്പുഴ

saritha s nairതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് നേതാക്കള്‍ക്കെനെതിരെ വെളിപ്പെടുത്തലുകള്‍ നടത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. എന്നാല്‍ ഈ നേതാക്കൾ ആരെന്ന് സരിത വെളിപ്പെടുത്തിയില്ല. തന്നെയും കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനെയും ചേര്‍ത്ത് നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ ആലപ്പുഴ പോലീസില്‍ പരാതി നല്‍കാനെത്തിയ സരിത മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

 

തന്നെ മഹാകള്ളി എന്നു വിളിച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സി.ബി.ഐ അന്വേഷണം നേരിടുന്ന സ്വന്തം മകന്‍റെ കാര്യത്തിലുള്ള നിലപാട് എന്താണെന്ന്‍ സരിത ചോദിച്ചു. കെ.സി.വേണുഗൊപാലിനൊപ്പം തന്റെ ഫോട്ടോ കൂടി ചേർത്ത് ആലപ്പുഴയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് സരിത പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

Tags: