സോളാര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി‌.എസ് ഹര്‍ജി നല്‍കും

Fri, 21-03-2014 02:21:00 PM ;
തിരുവനന്തപുരം

vs achuthanandanസോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്ദെ വി.എസിന് വേണ്ടി ഹാജരാകും. ഈ വിഷയത്തില്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം വി.എസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

സരിതാനായരും ബിജു രാധാകൃഷ്ണനും മുഖ്യപ്രതികളായ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. സോളാര്‍ കേസില്‍ എവിടെ നിന്നൊക്കെയാണ് പണം വന്നതെന്നും എവിടേക്കാണ് മാറ്റിയതെന്നും അന്വേഷിക്കണമെന്നും വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് സി.ബി.ഐ കേസ് അന്വേഷിക്കണമെന്നുമാണ് വി.എസ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുക.

Tags: