കേരളവും തമിഴ്‌നാടും തമ്മിലുള്ള നദീജല തര്‍ക്കം ഉടന്‍ പരിഹരിക്കും: ഉമ്മന്‍ ചാണ്ടി

Sun, 20-04-2014 12:33:00 PM ;
കോയമ്പത്തൂര്‍

oommen chandy

 

കേരളവും തമിഴ് നാടും തമ്മിലുള്ള നദീജല തര്‍ക്കം ആര്‍ക്കും ദോഷം വരാത്ത രീതിയില്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോയമ്പത്തൂരിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോണ്ടിയര്‍ ഓഫ്‌ കോയമ്പത്തൂര്‍ റീജിയന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വിഷു-ഈസ്റ്റര്‍ ആഘോഷപരിപാടി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തമിഴ്‌ നാടിന്‌ വെള്ളം ലഭിക്കേണ്ടത്‌ അനിവാര്യമെന്നത് പോലെ തന്നെയാണ്‌ കേരളീയരുടെ സുരക്ഷിതത്വവും അതുകൊണ്ട്‌ പ്രശ്നത്തെ കരുതലോടെ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞ അദ്ദേഹം കേരളവും അയല്‍സംസ്ഥാനങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിന്‌ നദീജല തര്‍ക്കം തടസ്സം സൃഷ്ടിക്കുകയില്ലെന്നും തമിഴ്‌ നാടിന്‌ ജലം ലഭ്യമാകുന്നതിന്‌ യാതൊരു തടസ്സവും സ്വീകരിക്കുകയില്ലെന്നും ഇപ്പോഴത്തെ സ്ഥിതി ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: