ഗുരുവായൂരില്‍ ഭക്തര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം: ഹൈക്കോടതി

Fri, 23-05-2014 03:12:00 PM ;
കൊച്ചി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സുരക്ഷ ക്ഷേത്രം അധികൃതർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് ടി.ആര്‍.രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭക്തര്‍ക്ക് ജീവനക്കാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത് അതീവഗൗരവമേറിയ കാര്യമാണെന്നും ഇതുണ്ടാകാതെ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

ഭക്തനെയും അമ്മയെയും കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ അഡ്വക്കറ്റ് ജനറല്‍ കോടതിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Tags: