ഗുരുവായൂരില്‍ പോലീസ് സ്റ്റേഷന്‍; ട്രോളിംഗ് നിരോധനം ജൂണ്‍ 15 മുതല്‍

Wed, 28-05-2014 03:33:00 PM ;
തിരുവനന്തപുരം

oommen chandyഗുരുവായൂരില്‍ പ്രത്യേക പോലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പ് അനുമതി തേടിയത്.
 

മത്സ്യങ്ങളുടെ പ്രജനന കാലമായ മണ്‍സൂണില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്താറുള്ള ട്രോളിങ് നിരോധനം ഇത്തവണ ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെയുള്ള 47 ദിവസങ്ങളില്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിരോധനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രോളറുകള്‍ക്കും ബാധകമാണ്. ഈ സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാനും മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതിയില്‍ പെടുത്തി ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

 

കാര്‍ഷിക വായ്പകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടാനും തീരുമാനമായി. ഈ വര്‍ഷം ഫെബ്രുവരി 14-ന് അവസാനിച്ച മൊറട്ടോറിയം 2015 ഫെബ്രുവരി 15 വരെ തുടരും.

Tags: