ദേവഗിരി കോളേജില്‍ എസ്.എഫ്.ഐ-പൊലീസ് ഏറ്റുമുട്ടല്‍

Fri, 30-05-2014 05:57:00 PM ;
കോഴിക്കോട്

 

ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനെത്തിയ യു.ജി.സി. ഉദ്യോഗസ്ഥരെ തടയാനുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പതിമൂന്ന്‍ കോളേജുകള്‍ക്കാണ് സ്വയംഭരണാവകാശം നല്‍കുന്നത്.

Tags: