മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്ഷെഡിംഗ്: ആര്യാടന്‍ മുഹമ്മദ്‌

Fri, 04-07-2014 12:23:00 PM ;
തിരുവനന്തപുരം

ആവശ്യാനുസരണം മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന്‍ വൈദ്യതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. സംസ്ഥാനത്തെ ഡാമുകളില്‍ 35 ദിവസത്തെക്ക് വൈദ്യുതി ഉല്പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

 

കുടിശ്ശികയിനത്തില്‍ വൈദ്യുതി ബോര്ഡിന് 800 കോടി ലഭിക്കാനുണ്ടെന്നും ഇതില്‍ 500 കോടിയും നല്കാ0നുള്ളത് വാട്ടര്‍ അതോറിറ്റിയെന്നും മന്ത്രി വ്യക്തമാക്കി. 400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്രവുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും എന്നാല്‍ വൈദ്യുതി കൊണ്ടുവരാന്‍ മാര്‍ഗമില്ലെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.

Tags: