ഒക്ടോബര്‍ 15 മുതല്‍ കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍; ഏകദിന ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍

Wed, 20-08-2014 02:44:00 PM ;
കൊച്ചി

പുതുതായി ആരംഭിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആതിഥേയ മൈതാനമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ഏഴു മത്സരങ്ങള്‍ നടക്കും.

 

ഒക്ടോബര്‍ എട്ടിന് ഇതേവേദിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സര നടത്തിപ്പ് ഇതോടെ പ്രതിസന്ധിയിലായി. കേരള ഫുട്ബോള്‍ അസോസിയേഷന്‍ സ്റ്റേഡിയം ഡിസംബര്‍ വരെ മുന്‍കൂട്ടി ഉറപ്പിച്ചിട്ടുണ്ട്. ഏകദിന മത്സരം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കുമെന്ന് കെ.എഫ്.എ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ഒക്ടോബര്‍ 15, 26- നവംബര്‍ 4, 7, 12, 23, 30 തീയതികളിലാണ് കൊച്ചിയിലെ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍.

Tags: