മുഖ്യമന്ത്രിയും മന്ത്രിമാരും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സാക്ഷിപ്പട്ടികയില്‍

Wed, 17-12-2014 03:24:00 PM ;
കൊച്ചി

oommen chandyസോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും. മുഖ്യമന്ത്രിയും പത്ത് മന്ത്രിമാരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും അടക്കം അടക്കം 48 പേരുടെ സാക്ഷിപ്പട്ടികയാണ് കമ്മീഷന്‍ ആയി പ്രവര്‍ത്തിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജി ജി. ശിവരാജന്‍ തയ്യാറാക്കിയിട്ടുള്ളത്.

 

സോളാർ കേസിലെ മുഖ്യപ്രതികളായ സരിതാ എസ്.നായർ, ബിജു രാധാകൃഷ്ണൻ, ഇവരുമായി ഫോണിൽ ബന്ധപ്പെട്ട എം.എൽ.എമാർ, എം.പിമാർ, ആരോപണ വിധേയരായ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, നടി ശാലു മേനോന്‍, സരിതയുടെ മാതാവ്, ജയില്‍ അധികൃതര്‍, കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ, എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായിരുന്ന എന്‍.വി രാജു തുടങ്ങിയവര്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ട്.

 

എന്നാല്‍, തെളിവെടുപ്പ് ആരില്‍ നിന്നൊക്കെ നടത്തണമെന്ന കാര്യത്തില്‍ കമ്മീഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Tags: