എം.ബി ഫൈസല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി; മലപ്പുറത്ത് മത്സരചിത്രം തെളിഞ്ഞു

Sat, 18-03-2017 04:34:03 PM ;

ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അഡ്വ. എം.ബി ഫൈസൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസൽ.

 

ഇതോടെ മൂന്ന്‍ പ്രമുഖ മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയും ബി.ജെ.പിക്കുവേണ്ടി ജില്ലാ നേതാവ് ശ്രീപ്രകാശുമാണ് മൽസരിക്കുന്നത്.

 

എം.പിയായിരുന ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.  

Tags: