മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം

Mon, 17-04-2017 12:38:50 PM ;

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിനേക്കാള്‍ 171038 വോട്ടാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്.

 

മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നത്.

 

കുഞ്ഞാലിക്കുട്ടിയ്ക്ക് 515325 വോട്ട് ലഭിച്ചപ്പോള്‍ ഫൈസലിന് 344287 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശിന് 65662 വോട്ടും ലഭിച്ചു.

 

Tags: