മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ.സുരേന്ദ്രന്‍ പിന്മാറി

Glint Staff
Wed, 06-03-2019 05:35:38 PM ;
Kochi

K Surendran

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതിനായി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ മുഴുവന്‍ സാക്ഷികളേയും വിസ്തരിക്കുക പ്രായോഗികമല്ലെന്നും സാക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിന് മുസ്ലിം ലീഗിന്റെ പി.ബി. അബ്ദുല്‍ റസാഖിനോട് തോറ്റതിനെ തുടര്‍ന്നാണ് കെ.സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

 

 

Tags: