ഫിയോക്കിനെ ഇനി ആന്റെണി പെരുമ്പാവൂര്‍ നയിക്കും

Gint Staff
Wed, 12-07-2017 07:53:45 PM ;
Kochi

antony perumbavoor dileep

ദിലീപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍ ഉടമകളുടെ പുതിയ സംഖടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്)പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തെരെഞ്ഞെടുത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്‌ററിലായതിനു പിന്നാലെ ആണ് ഈ മാറ്റം. ആന്റണി പെരുമ്പാവൂര്‍ സംഘടനയുടെ വൈസ് പസിഡന്റായിരുന്നു. കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

 

തിയറ്റര്‍ ഉടമകള്‍ നടത്തിവന്ന അനാവശ്യ സമരത്തെ തുടര്‍ന്നാണ് ലിബര്‍ട്ടി ബഷീര്‍ നയിക്കുന്ന സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെപിളര്‍ത്തി പുതിയ സംഘടനക്ക് ദിലീപ് രൂപം നല്‍കിയത്. ദിലീപിനെ സഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും. റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രം രാമ ലീലയുടെ പ്രദര്‍ശനത്തിന് തടസമുണ്ടാകില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

 

 

Tags: