പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

Glint staff
Sat, 15-07-2017 06:57:12 PM ;
pathanamthitta

കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.സജില്‍ എന്ന ആളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരിക്കുന്നത്.സജിലും പതിനേഴുവയസുള്ള പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു.

 

ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് തുടരുകയാണ് പെണ്‍കുട്ടി. തനിക്ക് യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

Tags: