സെന്‍കുമാറിന് ഇടക്കാല ജാമ്യം

Glint staff
Mon, 17-07-2017 03:44:47 PM ;
Kochi

high court , t p senkumar

 മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍  മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് തിങ്കളാഴ്ച വരെ ഇടക്കാല ജാമ്യം.സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 30,000 രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും വിട്ടയക്കണമെന്ന്‌കോടതി നിര്‍ദേശിച്ചു. സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും.

 

 മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസിലാണ് സെന്‍കുമാര്‍ മുന്‍കൂര്‍ ജ്യാമത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസില്‍ ജാമ്യമില്ലാ വകുപ്പുചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

ഒരു വാരികക്കുനല്‍കിയ അഭിമുഖത്തിലാണ് മതസ്പര്‍ദ്ധയുണ്ടാക്കും വിധം സെന്‍കുമാര്‍ സംസാരിച്ചത്. എന്നാല്‍ താന്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് ജാമ്യാപേക്ഷയില്‍ സെകുമാര്‍ പറയുന്നു. ലേഖകനുമായി റെക്കോര്‍ഡ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.എന്നിട്ടും അത്  വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു. അതിനെതിരെ നിയമനടപടിക്കൊരുങ്ങകയാണ്. പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി  അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

 

മതസ്പര്‍ദ്ധ ഉളവാകുംവിധം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെയും വാരികയുടെ പ്രസാധകനെതിരെയുമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

 

Tags: