പീഡനക്കേസില്‍ അറസ്‌ററിലായ കോവളം എം.എല്‍.എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.നെയ്യാറ്റിന്‍കരയില്‍ അയല്‍ വാസിയായ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു പോലിസ് എം.എല്‍.എയെ അറ്‌സററ് ചെയ്തത്. എം എല്‍ എ തന്നെ പലതവണ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും, പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്നും പ്രോസിക്യൂഷന്‍ കോടതില്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ചാണ് കോടതി വിന്‍സെന്റിന് ജാമ്യം നിഷേധിച്ചത്.
എന്നാല്‍ ഇതിനെതിരെ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് എം.എല്‍.എയുടെ അഭിഭാഷകന്‍ പറഞ്ഞു.ഇന്ന് വൈകുന്നേരത്തോടെ എം.എല്‍.എയുടെ പോലീസ് കസ്‌ററഡി അവസാനിച്ചു.