ദിലീപ് നിരപരാധിയെന്നു പറഞ്ഞിട്ടില്ല. സെന്‍കുമാര്‍

Gint Staff
Fri, 07-07-2017 07:39:49 PM ;
Kochi

t p senkumar

യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി പിസെന്‍കുമാര്‍.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ സെന്‍കുമാര്‍ പറഞ്ഞതായി വന്നത്.

വാരികയില്‍ അച്ചടിച്ച് വന്നത് സത്യങ്ങളല്ല താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് സെന്‍കുമാര്‍ പറഞ്ഞു.  അച്ചടിച്ചു വന്ന അഭിമുഖത്തില്‍ അന്വേഷണ സംഘത്തിനെതിരെ സെന്‍കുമാര്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന തരത്തിലുളള പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു.

 

Tags: