ഇനി മുതല്‍ ഹര്‍ത്താല്‍ ദിനത്തില്‍ ആബുലന്‍സുകള്‍ സര്‍വ്വീസ് നടത്തില്ല.

Glint staff
Wed, 02-08-2017 07:40:29 PM ;
Thiruvananthapuram

ambulance

ഇനി മുതല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തില്ല. ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വ്വീസ് നടത്തുന്നആംബുലന്‍സുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് പതിവായിക്കുന്ന സാഹചര്യത്തിലാണ് ആബുലന്‍സ് ഡ്രൈവര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും സംഘടന ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നത്തിയ ആംബുലന്‍സുകള്‍ക്ക് നേരെയും  ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ആംബുലന്‍സുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

 

പലപ്പോഴും ആക്രമണത്തിനിരയാകുന്ന ആംബുലന്‍സുകള്‍ക്ക് പോലീസ് സഹായം ലഭിക്കാറില്ലെന്നും ജീവന് വരെ ഭീഷണി നേരിടേണ്ടിവരാറുണ്ടെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ പറയാറുണ്ടെങ്കിലും, അവസരം കിട്ടിയാല്‍ വാഹനം തല്ലിത്തകര്‍ക്കുന്ന അവസ്ഥയാണുള്ളതെന്നും അവര്‍ പറഞ്ഞു.

 

ഇനിയും ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ റോഡപകടങ്ങള്‍ക്കൊഴികെ സര്‍വ്വീസ് നടത്താന്‍ തയ്യാറാകില്ലെന്ന് സംഘടനാ
ഭാരവാഹികള്‍ പറഞ്ഞു.

 

Tags: