നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്തു

Glint staff
Sat, 05-08-2017 03:32:38 PM ;
Kochi

samad

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് സമദിനെ ചോദ്യം ചെയ്തത്.

 

ഗായകനായ സമദ് ദിലീപിന്റെയും നാദിര്‍ഷയുടെയും സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ്. ഈ സാഹചര്യത്തിലാണ് സമദിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കേസില്‍ ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനിടെയാണ് സമദിനെ പോലീസ് വിളിപ്പിച്ചത്.

 

കേസില്‍ എത്രയും പെട്ടെന്നു  കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

 

 

Tags: