സി.എ.ജി റിപ്പോര്‍ട്ടിനെതിരെ ജേക്കബ് തോമസ്

Glint staff
Tue, 08-08-2017 06:24:17 PM ;
Thiruvananthapuram

jacob thomas

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് കെട്ടിടനിര്‍മാണത്തിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്.  2009 മുതല്‍ 2014 വരെയാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്.

 

എന്നാല്‍ തനിക്കെതിരെ വന്ന സി.എ.ജി റിപ്പോര്‍ട്ടിനെതിരെ ജേക്കബ് തോമസ് രംഗത്തെത്തി തുറമുഖ വകുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അന്ന് ഭരിച്ചിരുന്ന സര്‍ക്കാരാണ് ഉത്തരവാദി. അന്നത്തെ വകുപ്പ് മന്ത്രിയും സര്‍ക്കാരും പറഞ്ഞത് അനുസരിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നും കപ്പലോടിക്കാന്‍ അറിയാത്ത തന്നെ തുറമുഖ വകുപ്പ് ഡയറാക്കിയവരാണ് ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.

 

സത്യം ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് സത്യം അറിയാം. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തനിക്ക് ശത്രുക്കളുണ്ടായത്.ജേക്കബ് തോമസിനെതിരെ മറ്റ് ഗുരുതര ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

 

Tags: