തൃശ്ശുര്‍-പാലക്കാട് അതിര്‍ത്തിയില്‍ കാട്ടാനകളിറങ്ങിയതിനെ തുടര്‍ന്ന് 144 പ്രഖ്യാപിച്ചു

Glint staff
Tue, 08-08-2017 07:03:52 PM ;
Palakkad

elephants

തൃശൂര്‍ പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഇതുവരെ തുരത്താനായില്ല.തുടര്‍ന്ന് കാട്ടാനകളിറങ്ങിയ കൂത്താമ്പുള്ളി മേഖലയില്‍ 144 പ്രഖ്യാപിച്ചു. ആനയിറങ്ങിയതറിഞ്ഞ് കൂടിനില്‍ക്കുന്ന ജനങ്ങളെ പിരിച്ചുവിടാനായാണ് പോലീസ് 144 പ്രഖ്യാപിച്ചത്. ഭാരതപ്പുഴയുടെ ഇരുഭാഗത്തും വന്‍ ജനക്കൂട്ടമുള്ളത് പോലീസിനും വനംവകുപ്പിനും തലവേദനയുണ്ടാക്കിയിരുന്നു. ഒരു കൊമ്പനും പിടിയാനയും കുട്ടിയാനയുമായാണ് രണ്ട് ദിവസമായി നാട്ടിലിറങ്ങിയിറങ്ങിയിരിക്കുന്നത്.

 

കഴിഞ്ഞ ദിവസത്തെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടാനക്കൂട്ടത്തെ വൈകീട്ടോടെ പെരിങ്ങോട്ടുകുറിശ്ശിയില്‍ നിന്നും ഭാരതപ്പുഴയോരത്തേക്ക് ഓടിച്ചിരുന്നു. നാട്ടുകാരും വനംവകുപ്പും പടക്കം പൊട്ടിച്ചാണ് കാട്ടാനക്കൂടത്തെ ജനവാസ മേഖലയില്‍ നിന്നും മാറ്റിയത് പാലപ്പുറത്തിനും കൂത്താമ്പള്ളിക്കുമിടയില്‍ ഭാരതപ്പുഴയിലാണ് ഇപ്പോള്‍ കാട്ടാനക്കൂട്ടമുള്ളത്.

 

ഈ സ്ഥലം വനപ്രദേശത്തു നിന്നും ഏകദേശം 60 കിലോമീറ്ററോളം മാറിയാണ്. അതിനാല്‍ പടക്കം പൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിക്കുന്നത് ശ്രമകരമാണെന്നും അതിനാല്‍ ആനകളെ കാടു കയറ്റുന്നതില്‍ വിദഗ്ദരായ മുത്തങ്ങയിലെ  കുങ്കിയാനകളുടെ സംഘത്തെ ഉടന്‍ പാലക്കാട്ടേക്ക് എത്തിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

Tags: